Jul 14, 2006

ചിത്രലോകം7

SE 750i Pictures




ചിത്രലോകം6

SE 750i Pictures

K.S.R.T.C , Ekm

Bridge Over Bharathappuzha, Pattambi
KR Bakes

The Vanishing Point..

ചിത്രലോകം5

SE 750i Pictures
FIFA 2006 on Big Screen RSC , Cochin
On the way....
Vishu .. SSHHhhhhhhhh
South Over Bridge, EKM

Calicut Airport.... Runway on Top

ചിത്രലോകം4

SE 750i Pictures

Cochin Port



ചിത്രലോകം3

SE 750i Pictures


Cochin Motorshow
South Overbridge, Cochin : A View from Castle Rock

Motorshow cntnd...

ചിത്രലോകം2

SE 750i Pictures



Cochin Motor Show

Pooram

ചിത്രലോകം1

SE 750i Pictures

വാഴക്കുല

TDM Ground

Moon Inbetween

Marine Drive

അമ്മയെ കണ്ട അനാഥന്‍ : A True Story

അറിയിപ്പ്‌:

ഈ കഥക്കും ഇതിലെ കഥാപത്രങ്ങള്‍ക്കു ജീവിചിരിക്കുന്നവരോ
മരിച്ചവരോ ആയി ബന്ധമുണ്ടെങ്കില്‍ അതു തികച്ചും യാദ്രിഛികമല്ല,
പച്ചയായ യാഥാര്‍ഥ്യം മാത്രമാണു.


_________________________________

സമയം രാത്രി 9:30

പതിവുപോലെ ഞാന്‍ എന്റെ ബൈക്കില്‍ ഓഫിസിലേക്കു ഇറങ്ങി. അടുത്ത പെട്രോള്‍ പമ്പ്‌ ആയിരുന്നു ലക്ഷ്യം. ഇന്ധനം നിറച്ചു വണ്ടി സ്റ്റാര്‍ട്‌ ചെയ്യാനൊരുങ്ങുംബോള്‍ പോകറ്റില്‍ കിടന്ന മൊബെയില്‍ ഫോണ്‍ വിറക്കുന്നു, ഞാന്‍ കോള്‍ ബട്ടണ്‍ അമര്‍ത്തി.

ശബ്ദം : ഹലോ
ഞാന്‍ : ഹലോ ആരാ?
ശബ്ദം : വിനോദ്‌ അല്ലെ?
ഞാന്‍: ആരണെന്നു പറയൂ
ശബ്ദം: ഒര്‍മയുണ്ടൊ ഞാന്‍ അജയന്‍
ഞാന്‍: മനസിലയില്ലല്ലൊ
ശബ്ദം: എന്റെ ശബ്ദം കെട്ടിട്ടു മനസിലായില്ലേ, വിനോദെ ഞാന്‍ അജയനാണു.
ഞാന്‍: എതു അജയന്‍ എനിക്കു മനസിലയില്ലല്ലൊ
ശബ്ദം: നമ്മല്‍ എടപ്പള്ളിയില്‍ നിന്റെ കൂടുകരൊദൊപ്പം തമസിചിട്ടുണ്ടു. ഓര്‍ക്കുന്നുണ്ടൊ?
ഞാന്‍: ഓ അജയന്‍... നീ ഇപ്പൊ എവിടെ ആണു, കുറെ നളുകളായി വിവരമൊന്നും ഇല്ലല്ലൊ.
ശബ്ദം: ഞാന്‍ ഇപ്പൊള്‍ എറണാകുളത്തു വന്നതാണു. രണ്ടു ദിവസം കാണും. അതിനു ശേഷം ബാങ്കളൂര്‍ക്കു തിരിചു പോകും. പറ്റുമെങ്ങില്‍ ഒന്നു കാണണം.
ഞാന്‍: തീര്‍ചയായും കാണാം. ഞാനിപ്പൊള്‍ ഓഫിസിലേക്കു പോകുന്ന വഴിയാ. പിന്നീടു വിളിക്കാം.
ശബ്ദം: ശരി. സന്തൊഷം

ഫോണ്‍ കട്ട്‌ ആയി.

ഞാന്‍ ഓഫിസിലേക്കു യാത്ര തുടര്‍ന്നു. അപ്പോഴെല്ലാം അവനെ കുറിച്ചുള്ള ഒര്‍മകള്‍ എന്റെ മനസില്‍ വന്നു കൊണ്ടിരുന്നു.

ഇവന്‍ അജയന്‍. സ്വന്തമായി ഒരു അഡ്രസ്‌ ഇല്ലാത്ത കൂടുകാരന്‍. ഇപ്പൊള്‍ ബങ്കളൂരില്‍ വസിക്കുന്നു. ഒരു അട്വര്‍ടൈസിംഗ്‌ കമ്പനിയിലണു ജോലി. എന്നിരുന്നാലും അനാഥന്‍ എന്ന ലേബല്‍ അവന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്നു. സനാഥത്വതിന്റെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയാല്‍ അവനു കലിപ്പിളകും. മുഖം നിറയെ നഷ്ട സ്വപ്നങ്ങളുടെ മിന്നലാട്ടം കാണാം. അവന്റെ ഭാഷയില്‍ അതെല്ലാം തട്ടിപ്പാണു.

അവന്റെ ഫ്ലാഷ്‌ ബാക്ക്‌: അജയന്‍ പറഞ്ഞ ജീവിത കഥ.

വര്‍ഷങ്ങള്‍ക്കു മുന്‍പു ത്രിശ്ശൂരിലെ ഏതൊ അനാഥ മന്ദിരം.
രാവിലെ പത്തു പതിനൊന്നു മണിയായി കാണും. കയ്യില്‍ ഒരു കുഞ്ഞു ജീവനുമായി 15 വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ മുഖത്തു നടക്കാന്‍ പോകുന്ന നഷ്ടബൊധത്തിന്റെ ഭാവം...

ആ കുഞ്ഞു ജീവനെ അവള്‍ സിസ്റ്ററുടെ നെരെ നേട്ടി.. പിന്നെ സിസ്റ്ററുമായി മനുഷ്യബന്ധത്തിന്റെയും ജീവിതത്തിന്റെയും സംഭാഷണങ്ങള്‍.. ലിഗല്‍ ഫോര്‍മാലിറ്റീസിനു ശേഷം.. അവള്‍ ദൂരെ എങ്ങോ മറഞ്ഞു...

സിസ്റ്റര്‍ ആ കുട്ടീക്കു മനോഹരമായ ഒരു പേരു നല്‍കി.. അജയന്‍.. അവന്‍ അന്തേവാസികളുടെയും കൂട്ടുകാരുടെയും സ്നേഹമെറ്റു വളര്‍ന്നു വലുതായി..

അജയന്‍ ഢിഗ്രിക്കു പഠിക്കുന്ന സമയം...

അവന്റെ കൂടുകാരുടെ കുടുംബ ബന്ധത്തിന്റെയും അഛന്‍, അമ്മ, പെങ്ങള്‍ തുടങ്ങിയ സ്നേഹബന്ധങ്ങളുടെയും കഥകള്‍ കെള്‍ക്കുംബോള്‍ അവന്റെ മനസ്സ്‌ അവനോടു ചോദിചു കൊണ്ടിരുന്നു "ഞാന്‍ എങ്ങനെ അനാഥനായി, എനിക്കും കാണില്ലേ സ്നേഹ ബന്ധങ്ങള്‍ , അറിയാതെ പോയ അഛനും അമ്മയും"..

പിന്നെ അവന്‍ മനസ്സില്‍ തീരുമാനിചുറപ്പിചു അമ്മയെയും അചനെയും കണ്ടെത്തണം.. അവരുടെ സ്നേഹം എന്താണെന്നറിയണം .. അനുഭവിചറിയനം..

അങ്ങനെ അവന്‍ സിസ്റ്ററോടു കയര്‍ക്കുകയും അനാഥ മന്ദിരത്തില്‍ വരാനിടായക്കിയ സാഹചര്യവും കണ്ടുപിടിക്കുന്നു... സിസ്റ്റെര്‍ അജയനൊടു സംഭവിച കഥകളും നിയമപരമായ രേഖകളും കാണിക്കുകയും ചെയ്യുന്നു. അവന്റെ മനസ്സില്‍ നിന്നു അരൊടോ എന്തിനൊ.. അതോ നഷ്ടബോധത്തിന്റെയൊ വാശിയും വൈരാഗ്യവും പ്രവഹിചു... സ്വന്തം അമ്മയുടെ അഡ്രസ്‌ മനസിലാക്കി അവരെ കണ്ടുപിടിക്കാന്‍ അവന്‍ യാത്രയായി...

അനാഥ മന്ദിരത്തോടു വിട..

അവന്‍ എത്തിചേര്‍ന്നതു ത്രിശ്ശുരില്‍ നിന്നും എതാനും കിലോമീട്ടറുകള്‍ മാത്രം.. അവന്‍ സ്വന്തം അമ്മയുടെ വീടു കണ്ടുപിടിക്കുന്നു.. അവരെ കാണാനായുള്ള അന്വേഷണം...

അയല്‍ക്കാരന്റെ അന്വേഷണത്തെ തുടര്‍ന്നു അവര്‍ അവനെ കാണാന്‍ അവന്റെ നേരെ നടന്നടുക്കുന്നു.. ആരാണെന്നു മനസ്സിലാകാതെ.. എന്തിനാണെന്നറിയാതെ..

മറുഭാഗതു അജയന്റെ മനസ്സു പിടയുന്നു.. "അമ്മ എന്റെ അമ്മ.. എന്റെ സ്വന്തം അമ്മ.. എന്നെ കാണാന്‍ വരുന്നു.. അവര്‍ എന്നെ കാണുംബോള്‍ എത്ര സന്തോഷവതിയായിരിക്കും.. " ആ അവസ്ഥ എങ്ങനെ പറയും.. എന്നെ ഒത്തിരി സ്നേഹിക്കുമായിരിക്കും.. ഇനിയുള്ള കാലം എന്റെ കൂടെ ഉണ്ടായിരിക്കും.. ഇത്രയും കാലം ജീവിക്കാന്‍ ശക്തി തന്ന ദൈവങ്ങളെ നന്ദി..

അമ്മ : ആരാ?
അജയന്‍: എന്നെ മനസിലായോ?
അമ്മ: ഇല്ലല്ലൊ.. എന്താണാവോ കാര്യം?
അജയന്‍: എന്റെ പേരു അജയന്‍. . ഞാന്‍ ത്രിശ്ശുരിലെ അനാഥ മന്ദിരതില്‍ നിന്നും വരികയാണു.. മനസിലായി കാണും എന്നു തോന്നുന്നു. പത്തിരുപതു വര്‍ഷമായി ഞാന്‍ ... അമ്മയെ..
അമ്മ: മനസിലായി.. നീ എന്തിനിവിടെ വന്നു? ആരു പറഞ്ഞു ഞാന്‍ നിന്റെ അമ്മയാണെന്നു..
അജയന്‍: അമ്മേ.. എനിക്കു ഒന്നും മനസിലാകുന്നില്ല.. അമ്മയെ കാണണം എന്നു തോന്നി.. വന്നു.. ഇനിയുള്ള കാലം അമ്മയുടെ സ്നേഹം അറിഞ്ഞു ജീവിക്കണം എന്നു വിചാരിക്കുന്നു.
അമ്മ: നീ എന്റെ ജീവിതം നശിപ്പിച്ചേ അടങ്ങൂ.. നിന്നെ ഞാന്‍ പ്രസവിചു എന്നുള്ളതു ശര്യാ? പക്ഷെ അതിന്റെ വേര്‍പാടും ഞാന്‍ സഹിചൂ.. ഇനി എനിക്കു സഹിക്കാനാവില്ല.. എന്നെയും എന്റെ കുടുംബത്തെയും വെറുതെ വിടൂ.. ഇനി എന്നെ തേടി വരരുത്‌..

ഈറനണിഞ്ഞ പകയുടെ മിഴികളുമായി അവന്‍ മടങ്ങി..

ജീവിതത്തില്‍ ഒരു പക്ഷെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞ വേദന.. ആഗ്രഹിച നിമിഷത്തിന്റെ അര്‍ഹിക്കുന്ന പ്രഹരം.. "എന്തിനു വേണ്ടി .. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റു ചെയ്തു.. വരരുതായിരുന്നു ഞാന്‍ .. ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു.. "അവന്റെ മനസ്സു എന്തിനണെന്നില്ലാതെ പൊട്ടിതെറിച്ചു.

മടക്കയാത്രയില്‍ അവന്‍ അന്വേഷിചു മനസ്സിലാക്കി.. അവര്‍ രണ്ടു കുട്ടികളുടെ മാതാവും കുടുംബവുമായി ഒരു നല്ല ജീവിതം നയിക്കുന്നവരും അയിരുന്നെന്ന്..

പ്രതീക്ഷകളറ്റ അജയന്‍ എറണാകുളത്തിനു വണ്ടി കയറുന്നു... അവിടെ ഒരു കമ്പനിയില്‍ മാര്‍ക്കെറ്റിംഗ്‌ എക്സികുടീവായി ജോലിയില്‍ പ്രവേശിക്കുന്നു..

ഫ്ലാഷ്‌ ബാക്ക്‌ ഓവര്‍.

ഈ കാലത്താണു ഞാന്‍ അജയനെ പരിചയപെടുന്നതും അവന്റെ ജീവിത കഥ പറഞ്ഞറിഞ്ഞതും.

ഈ സമയം ആരോ പറഞ്ഞു അവനു അവന്റെ സ്വന്തം അഛനെ കുറിച്ചുള്ള വിവരവും വിലാസവും കിട്ടീ.. അയാള്‍ അവനെ അന്വേഷിചിരുന്നുവെന്നും അവനെ കാണാന്‍ ആഗ്രഹിക്കുന്നെന്നും.. അതിനുള്ള ശ്രമം തുടങ്ങിയെന്നും..

ഇതറിഞ്ഞ ഞാന്‍ അവനൊടു ചോദിച്ചു "ഇനി അഛനെ കാണുവാനുള്ള യാത്രയാണോ? "

അഛനെന്ന വാക്കു കേട്ടപ്പൊള്‍ തന്നെ അവന്റെ മുഖത്തെ പുഛ ഭാവം ഞാന്‍ കണ്ടു..
പിന്നീടു അവന്‍ പൊട്ടി പൊട്ടി കരഞ്ഞു..

"ഇത്രയും കാലം ഒറ്റക്കായിരുന്ന ഞാന്‍ ഇനിയും ഒറ്റക്കു ജീവിക്കും.. അമ്മയും അഛനും ഈ ബന്ധങ്ങളുമെല്ലം വെറും അസംബന്ധമാണു.. ഞാനതില്‍ ഇനി വിശ്വസിക്കില്ല.. പെണ്ണെന്നു പറയുന്നതും പെറ്റമ്മയുമെല്ലം തട്ടിപ്പാണു.. പെണ്ണെന്ന വര്‍ഗം തന്നെ വിശ്വാസ വഞ്ചനയുടെ പ്രതീകങ്ങളാണു.. കാര്യം കാണാന്‍ വേണ്ടി എന്തിനും മുതിരുന്ന വര്‍ഗ്ഗങ്ങള്‍.. എന്നാലും എന്റെ സ്വന്തം അഛന്‍ എന്നെ അന്വേഷിചെങ്കിലും ചെയ്തല്ലൊ.. ആണത്തമുള്ളതു കൊണ്ടല്ലെ അദ്ദേഹം അതിനു ശ്രമിചത്‌.. പക്ഷെ പെണ്ണിനു ഡിക്ഷനറിയില്‍ പെണ്ണത്തം എന്ന വാക്കില്ലല്ലൊ.. എന്റെ ജീവിതം ഇങ്ങനെ പോകും .. കുടുംബവുമായി ജീവിക്കുന്നവരെ ഞനെന്തിനു ബുദ്ധിമുട്ടിക്കണം.. അവര്‍ ജീവിക്കട്ടേ സുഖമായി.. ഞാന്‍ മാത്രമല്ലല്ലൊ എന്നെ പോലെ ഇനിയും ജീവിതങ്ങളുണ്ടല്ലൊ.. അവരും ജീവിക്കുന്നില്ലെ.. ജീവിക്കണം.. എനിക്കും ജീവിചേ പറ്റൂ.. "

ഇത്രയും ശ്രവിച്ച ഞാന്‍ അവനോടു എന്തു പറയണം .. അവനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ സ്തഭ്തനായി നിന്നു..

ഒരു നിമിഷം ഞാനോലിചിച്ചു അവന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍... എത്രയോ ഭാഗ്യവാനല്ലേ ഞാന്‍..

പിന്നെ ഒരു ദിവസം അജയന്‍ എങ്ങൊട്ടൊ യാത്രയായി.. കുറേ നാളുകള്‍ക്കു ശേഷമാണു ബാങ്കളൂരിലാണു ജോലി ചെയ്യുന്നതെന്നറിഞ്ഞത്‌.. വര്‍ഷങ്ങള്‍ക്കു ശേഷമാണു അവന്റെ ഈ കോള്‍..

ഇനി എന്താണാവോ അവന്റെ പുതിയ ലക്ഷ്യങ്ങള്‍..

അജയന്റെ, എന്റെ സുഹ്രുത്തിന്റെ അടുത്ത കോളിനായി ഞാന്‍ കാത്തിരിക്കുന്നു..

(വീണ്ടൂം എന്റെ മൊബെയില്‍ ഫോണ്‍ റിങ്ങാന്‍ തുടങ്ങി.....)

ശുഭം