Aug 13, 2006

അമ്മയെ കണ്ട അനാഥന്‍ : A True Story..

അറിയിപ്പ്‌:

ഈ കഥക്കും ഇതിലെ കഥാപത്രങ്ങള്‍ക്കു ജീവിചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമുണ്ടെങ്കില്‍ അതു തികച്ചും യാദ്രിഛികമല്ല, പച്ചയായ യാഥാര്‍ഥ്യം മാത്രമാണു. _________________________________

സമയം രാത്രി 9:30

പതിവുപോലെ ഞാന്‍ എന്റെ ബൈക്കില്‍ ഓഫിസിലേക്കു ഇറങ്ങി. അടുത്ത പെട്രോള്‍ പമ്പ്‌ ആയിരുന്നു ലക്ഷ്യം. ഇന്ധനം നിറച്ചു വണ്ടി സ്റ്റാര്‍ട്‌ ചെയ്യാനൊരുങ്ങുംബോള്‍ പോകറ്റില്‍ കിടന്ന മൊബെയില്‍ ഫോണ്‍ വിറക്കുന്നു, ഞാന്‍ കോള്‍ ബട്ടണ്‍ അമര്‍ത്തി.

ശബ്ദം : ഹലോ
ഞാന്‍ : ഹലോ ആരാ?
ശബ്ദം : വിനോദ്‌ അല്ലെ?
ഞാന്‍: ആരണെന്നു പറയൂ
ശബ്ദം: ഒര്‍മയുണ്ടൊ ഞാന്‍ അജയന്‍
ഞാന്‍: മനസിലയില്ലല്ലൊ
ശബ്ദം: എന്റെ ശബ്ദം കെട്ടിട്ടു മനസിലായില്ലേ, വിനോദെ ഞാന്‍ അജയനാണു.
ഞാന്‍: എതു അജയന്‍ എനിക്കു മനസിലയില്ലല്ലൊ
ശബ്ദം: നമ്മല്‍ എടപ്പള്ളിയില്‍ നിന്റെ കൂടുകരൊദൊപ്പം തമസിചിട്ടുണ്ടു. ഓര്‍ക്കുന്നുണ്ടൊ?
ഞാന്‍: ഓ അജയന്‍... നീ ഇപ്പൊ എവിടെ ആണു, കുറെ നളുകളായി വിവരമൊന്നും ഇല്ലല്ലൊ.
ശബ്ദം: ഞാന്‍ ഇപ്പൊള്‍ എറണാകുളത്തു വന്നതാണു. രണ്ടു ദിവസം കാണും. അതിനു ശേഷം ബാങ്കളൂര്‍ക്കു തിരിചു പോകും. പറ്റുമെങ്ങില്‍ ഒന്നു കാണണം.
ഞാന്‍: തീര്‍ചയായും കാണാം. ഞാനിപ്പൊള്‍ ഓഫിസിലേക്കു പോകുന്ന വഴിയാ. പിന്നീടു വിളിക്കാം.
ശബ്ദം: ശരി. സന്തൊഷം

ഫോണ്‍ കട്ട്‌ ആയി.

ഞാന്‍ ഓഫിസിലേക്കു യാത്ര തുടര്‍ന്നു. അപ്പോഴെല്ലാം അവനെ കുറിച്ചുള്ള ഒര്‍മകള്‍ എന്റെ മനസില്‍ വന്നു കൊണ്ടിരുന്നു.

ഇവന്‍ അജയന്‍. സ്വന്തമായി ഒരു അഡ്രസ്‌ ഇല്ലാത്ത കൂടുകാരന്‍. ഇപ്പൊള്‍ ബങ്കളൂരില്‍ വസിക്കുന്നു. ഒരു അട്വര്‍ടൈസിംഗ്‌ കമ്പനിയിലണു ജോലി. എന്നിരുന്നാലും അനാഥന്‍ എന്ന ലേബല്‍ അവന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്നു. സനാഥത്വതിന്റെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയാല്‍ അവനു കലിപ്പിളകും. മുഖം നിറയെ നഷ്ട സ്വപ്നങ്ങളുടെ മിന്നലാട്ടം കാണാം. അവന്റെ ഭാഷയില്‍ അതെല്ലാം തട്ടിപ്പാണു.

അവന്റെ ഫ്ലാഷ്‌ ബാക്ക്‌: അജയന്‍ പറഞ്ഞ ജീവിത കഥ.

വര്‍ഷങ്ങള്‍ക്കു മുന്‍പു ത്രിശ്ശൂരിലെ ഏതൊ അനാഥ മന്ദിരം. രാവിലെ പത്തു പതിനൊന്നു മണിയായി കാണും. കയ്യില്‍ ഒരു കുഞ്ഞു ജീവനുമായി 15 വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ മുഖത്തു നടക്കാന്‍ പോകുന്ന നഷ്ടബൊധത്തിന്റെ ഭാവം...

ആ കുഞ്ഞു ജീവനെ അവള്‍ സിസ്റ്ററുടെ നെരെ നേട്ടി.. പിന്നെ സിസ്റ്ററുമായി മനുഷ്യബന്ധത്തിന്റെയും ജീവിതത്തിന്റെയും സംഭാഷണങ്ങള്‍.. ലിഗല്‍ ഫോര്‍മാലിറ്റീസിനു ശേഷം.. അവള്‍ ദൂരെ എങ്ങോ മറഞ്ഞു...

സിസ്റ്റര്‍ ആ കുട്ടീക്കു മനോഹരമായ ഒരു പേരു നല്‍കി.. അജയന്‍.. അവന്‍ അന്തേവാസികളുടെയും കൂട്ടുകാരുടെയും സ്നേഹമെറ്റു വളര്‍ന്നു വലുതായി..

അജയന്‍ ഢിഗ്രിക്കു പഠിക്കുന്ന സമയം...

അവന്റെ കൂടുകാരുടെ കുടുംബ ബന്ധത്തിന്റെയും അഛന്‍, അമ്മ, പെങ്ങള്‍ തുടങ്ങിയ സ്നേഹബന്ധങ്ങളുടെയും കഥകള്‍ കെള്‍ക്കുംബോള്‍ അവന്റെ മനസ്സ്‌ അവനോടു ചോദിചു കൊണ്ടിരുന്നു "ഞാന്‍ എങ്ങനെ അനാഥനായി, എനിക്കും കാണില്ലേ സ്നേഹ ബന്ധങ്ങള്‍ , അറിയാതെ പോയ അഛനും അമ്മയും"..

പിന്നെ അവന്‍ മനസ്സില്‍ തീരുമാനിചുറപ്പിചു അമ്മയെയും അചനെയും കണ്ടെത്തണം.. അവരുടെ സ്നേഹം എന്താണെന്നറിയണം .. അനുഭവിചറിയനം..

അങ്ങനെ അവന്‍ സിസ്റ്ററോടു കയര്‍ക്കുകയും അനാഥ മന്ദിരത്തില്‍ വരാനിടായക്കിയ സാഹചര്യവും കണ്ടുപിടിക്കുന്നു... സിസ്റ്റെര്‍ അജയനൊടു സംഭവിച കഥകളും നിയമപരമായ രേഖകളും കാണിക്കുകയും ചെയ്യുന്നു. അവന്റെ മനസ്സില്‍ നിന്നു അരൊടോ എന്തിനൊ.. അതോ നഷ്ടബോധത്തിന്റെയൊ വാശിയും വൈരാഗ്യവും പ്രവഹിചു... സ്വന്തം അമ്മയുടെ അഡ്രസ്‌ മനസിലാക്കി അവരെ കണ്ടുപിടിക്കാന്‍ അവന്‍ യാത്രയായി...

അനാഥ മന്ദിരത്തോടു വിട..

അവന്‍ എത്തിചേര്‍ന്നതു ത്രിശ്ശുരില്‍ നിന്നും എതാനും കിലോമീട്ടറുകള്‍ മാത്രം.. അവന്‍ സ്വന്തം അമ്മയുടെ വീടു കണ്ടുപിടിക്കുന്നു.. അവരെ കാണാനായുള്ള അന്വേഷണം...
അയല്‍ക്കാരന്റെ അന്വേഷണത്തെ തുടര്‍ന്നു അവര്‍ അവനെ കാണാന്‍ അവന്റെ നേരെ നടന്നടുക്കുന്നു.. ആരാണെന്നു മനസ്സിലാകാതെ.. എന്തിനാണെന്നറിയാതെ..

മറുഭാഗതു അജയന്റെ മനസ്സു പിടയുന്നു.. "അമ്മ എന്റെ അമ്മ.. എന്റെ സ്വന്തം അമ്മ.. എന്നെ കാണാന്‍ വരുന്നു.. അവര്‍ എന്നെ കാണുംബോള്‍ എത്ര സന്തോഷവതിയായിരിക്കും.. ആ അവസ്ഥ എങ്ങനെ പറയും.. എന്നെ ഒത്തിരി സ്നേഹിക്കുമായിരിക്കും.. ഇനിയുള്ള കാലം എന്റെ കൂടെ ഉണ്ടായിരിക്കും.. ഇത്രയും കാലം ജീവിക്കാന്‍ ശക്തി തന്ന ദൈവങ്ങളെ നന്ദി.. "

അമ്മ : ആരാ?
അജയന്‍: എന്നെ മനസിലായോ?
അമ്മ: ഇല്ലല്ലൊ.. എന്താണാവോ കാര്യം?
അജയന്‍: എന്റെ പേരു അജയന്‍. . ഞാന്‍ ത്രിശ്ശുരിലെ അനാഥ മന്ദിരതില്‍ നിന്നും വരികയാണു.. മനസിലായി കാണും എന്നു തോന്നുന്നു. പത്തിരുപതു വര്‍ഷമായി ഞാന്‍ ... അമ്മയെ..
അമ്മ: മനസിലായി.. നീ എന്തിനിവിടെ വന്നു? ആരു പറഞ്ഞു ഞാന്‍ നിന്റെ അമ്മയാണെന്നു..
അജയന്‍: അമ്മേ.. എനിക്കു ഒന്നും മനസിലാകുന്നില്ല.. അമ്മയെ കാണണം എന്നു തോന്നി.. വന്നു.. ഇനിയുള്ള കാലം അമ്മയുടെ സ്നേഹം അറിഞ്ഞു ജീവിക്കണം എന്നു വിചാരിക്കുന്നു.
അമ്മ: നീ എന്റെ ജീവിതം നശിപ്പിച്ചേ അടങ്ങൂ.. നിന്നെ ഞാന്‍ പ്രസവിചു എന്നുള്ളതു ശര്യാ? പക്ഷെ അതിന്റെ വേര്‍പാടും ഞാന്‍ സഹിചൂ.. ഇനി എനിക്കു സഹിക്കാനാവില്ല.. എന്നെയും എന്റെ കുടുംബത്തെയും വെറുതെ വിടൂ.. ഇനി എന്നെ തേടി വരരുത്‌..

ഈറനണിഞ്ഞ പകയുടെ മിഴികളുമായി അവന്‍ മടങ്ങി..

ജീവിതത്തില്‍ ഒരു പക്ഷെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞ വേദന.. ആഗ്രഹിച നിമിഷത്തിന്റെ അര്‍ഹിക്കുന്ന പ്രഹരം.. "എന്തിനു വേണ്ടി .. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റു ചെയ്തു.. വരരുതായിരുന്നു ഞാന്‍ .. ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു.. "അവന്റെ മനസ്സു എന്തിനണെന്നില്ലാതെ പൊട്ടിതെറിച്ചു.

മടക്കയാത്രയില്‍ അവന്‍ അന്വേഷിചു മനസ്സിലാക്കി.. അവര്‍ രണ്ടു കുട്ടികളുടെ മാതാവും കുടുംബവുമായി ഒരു നല്ല ജീവിതം നയിക്കുന്നവരും അയിരുന്നെന്ന്..

പ്രതീക്ഷകളറ്റ അജയന്‍ എറണാകുളത്തിനു വണ്ടി കയറുന്നു... അവിടെ ഒരു കമ്പനിയില്‍ മാര്‍ക്കെറ്റിംഗ്‌ എക്സികുടീവായി ജോലിയില്‍ പ്രവേശിക്കുന്നു..

ഫ്ലാഷ്‌ ബാക്ക്‌ ഓവര്‍.

ഈ കാലത്താണു ഞാന്‍ അജയനെ പരിചയപെടുന്നതും അവന്റെ ജീവിത കഥ പറഞ്ഞറിഞ്ഞതും.

ഈ സമയം ആരോ പറഞ്ഞു അവനു അവന്റെ സ്വന്തം അഛനെ കുറിച്ചുള്ള വിവരവും വിലാസവും കിട്ടീ.. അയാള്‍ അവനെ അന്വേഷിചിരുന്നുവെന്നും അവനെ കാണാന്‍ ആഗ്രഹിക്കുന്നെന്നും.. അതിനുള്ള ശ്രമം തുടങ്ങിയെന്നും..

ഇതറിഞ്ഞ ഞാന്‍ അവനൊടു ചോദിച്ചു "ഇനി അഛനെ കാണുവാനുള്ള യാത്രയാണോ? "

അഛനെന്ന വാക്കു കേട്ടപ്പൊള്‍ തന്നെ അവന്റെ മുഖത്തെ പുഛ ഭാവം ഞാന്‍ കണ്ടു.. പിന്നീടു അവന്‍ പൊട്ടി പൊട്ടി കരഞ്ഞു..

"ഇത്രയും കാലം ഒറ്റക്കായിരുന്ന ഞാന്‍ ഇനിയും ഒറ്റക്കു ജീവിക്കും.. അമ്മയും അഛനും ഈ ബന്ധങ്ങളുമെല്ലം വെറും അസംബന്ധമാണു.. ഞാനതില്‍ ഇനി വിശ്വസിക്കില്ല.. പെണ്ണെന്നു പറയുന്നതും പെറ്റമ്മയുമെല്ലം തട്ടിപ്പാണു.. പെണ്ണെന്ന വര്‍ഗം തന്നെ വിശ്വാസ വഞ്ചനയുടെ പ്രതീകങ്ങളാണു.. കാര്യം കാണാന്‍ വേണ്ടി എന്തിനും മുതിരുന്ന വര്‍ഗ്ഗങ്ങള്‍.. എന്നാലും എന്റെ സ്വന്തം അഛന്‍ എന്നെ അന്വേഷിചെങ്കിലും ചെയ്തല്ലൊ.. ആണത്തമുള്ളതു കൊണ്ടല്ലെ അദ്ദേഹം അതിനു ശ്രമിചത്‌.. പക്ഷെ പെണ്ണിനു ഡിക്ഷനറിയില്‍ പെണ്ണത്തം എന്ന വാക്കില്ലല്ലൊ.. എന്റെ ജീവിതം ഇങ്ങനെ പോകും .. കുടുംബവുമായി ജീവിക്കുന്നവരെ ഞനെന്തിനു ബുദ്ധിമുട്ടിക്കണം.. അവര്‍ ജീവിക്കട്ടേ സുഖമായി.. ഞാന്‍ മാത്രമല്ലല്ലൊ എന്നെ പോലെ ഇനിയും ജീവിതങ്ങളുണ്ടല്ലൊ.. അവരും ജീവിക്കുന്നില്ലെ.. ജീവിക്കണം.. എനിക്കും ജീവിചേ പറ്റൂ.. "

ഇത്രയും ശ്രവിച്ച ഞാന്‍ അവനോടു എന്തു പറയണം .. അവനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ സ്തഭ്തനായി നിന്നു..
ഒരു നിമിഷം ഞാനോലിചിച്ചു അവന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍... എത്രയോ ഭാഗ്യവാനല്ലേ ഞാന്‍..

പിന്നെ ഒരു ദിവസം അജയന്‍ എങ്ങൊട്ടൊ യാത്രയായി.. കുറേ നാളുകള്‍ക്കു ശേഷമാണു ബാങ്കളൂരിലാണു ജോലി ചെയ്യുന്നതെന്നറിഞ്ഞത്‌.. വര്‍ഷങ്ങള്‍ക്കു ശേഷമാണു അവന്റെ ഈ കോള്‍..

ഇനി എന്താണാവോ അവന്റെ പുതിയ ലക്ഷ്യങ്ങള്‍..

അജയന്റെ, എന്റെ സുഹ്രുത്തിന്റെ അടുത്ത കോളിനായി ഞാന്‍ കാത്തിരിക്കുന്നു..

(വീണ്ടൂം എന്റെ മൊബെയില്‍ ഫോണ്‍ റിങ്ങാന്‍ തുടങ്ങി.....)

ശുഭം

26 comments:

<:| രാജമാണിക്യം|:> said...

_________________________________
അറിയിപ്പ്‌:

ഈ കഥക്കും ഇതിലെ കഥാപത്രങ്ങള്‍ക്കു ജീവിചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമുണ്ടെങ്കില്‍ അതു തികച്ചും യാദ്രിഛികമല്ല പച്ചയായ യാഥാര്‍ഥ്യം മാത്രമാണു.
_________________________________

പ്രിയ ബ്ലോഗ്ഗിംഗ്‌ പുലികളേ,
ആദ്യമായി ഞാന്‍ ഒരു കഥ എഴുതുകയാണു.. തെറ്റുകുറ്റങ്ങള്‍ പൊറുത്തു അഭിപ്രായങ്ങള്‍ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.

നന്ദിയോടെ ,
രാജമാണിക്യം

പണിക്കന്‍ said...

മാണിക്കാ... വളരെ നന്നായിട്ടുണ്ട്‌

ഇനിയും എഴുതൂ... അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കണം.

ഫാര്‍സി said...

‘ജീവിക്കണം.. എനിക്കും ജീവിചേ പറ്റൂ.. "

ഈ ശുപാപ്തി മതി അവനു ജീവിക്കാന്‍....

<:| രാജമാണിക്യം|:> said...

തരികിടയും നിക്കും കമന്റിയതിനു നന്ദി.
ഇങ്ങനെ ഒരു നിയമാവലിയെ കുറിചു ഞാന്‍ അറിഞ്ഞില്ലാട്ടോ..
ബൂലോഗ ക്ലബ്ബില്‍ ഞാന്‍ ഇങ്ങനെ ഒരു സാഹസം ചെയ്തതില്‍ പ്രിയ ബ്ലൊഗ്ഗിംഗ്‌ ഗഡിസ്‌ എല്ലാരും എന്നൊടു ക്ഷമിക്കണം..

കൂടാതെ നിക്കു പറഞ്ഞ നിയമാവലിയെ കുറിച്ചു ആരെങ്കിലും എന്നെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു..

തെറ്റുപറ്റിയതില്‍ മാപ്പ്‌.

Anonymous said...

ഇതു കഥയാണൊ? അതൊ നടന്നതാണൊ?
നടന്നതാണെങ്കില്‍ എന്നിട്ട് അജയന്‍ കണ്ട് പിടുച്ചൊ അച്ഛനെ?

അങ്ങിനെ നിയമാവലി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. ആരെങ്കിലും വഴക്ക് പറയുന്നത് വരെ എന്തും പോസ്റ്റാം എന്നതാണ് എന്ന് തോന്നുന്നു നിയമാവലി :)

:: niKk | നിക്ക് :: said...

വളരെ ടച്ചിംഗ്‌.

പക്ഷേ, അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ നീ കുറച്ചൂടെ ക്ഷമ കാണിച്ചേ പറ്റൂ.

ikkaas|ഇക്കാസ് said...

മാണിക്യം, ‘രാജമാണിക്യം’ എന്ന സിനിമയില് മമ്മൂട്ടിയുടെ അവസ്ഥയും ഏതാണ്ടിതുപോലെ തന്നെ ആയിരുന്നു. ഉപേക്ഷിച്ചുപോയ അമ്മയെ വെറുത്തു കൊണ്ടാണ് അയാളും ജീവിച്ചിരുന്നത്. എന്തായാലും അജയന്റെ കഥ നന്നായി.

വിശാല മനസ്കന്‍ said...

പ്രിയ അജയാ,

അമ്മയായാലും അച്ഛനായാലും സഹോരങ്ങളായാലും ഭാര്യയായാലും മക്കളായാലും‘പോ അവിടന്ന്’ എന്ന് സീരിയസ്സായി പറഞ്ഞാല്‍ പിന്നെ ഒരു മിനിറ്റ് പോലും വേയ്സ്റ്റാക്കാതെ പോകുന്നതാ ബുദ്ധി. :)

‘എന്നാ പിന്നെ ഓക്കെ’ എന്ന് പറഞ്ഞ് സംഭവിച്ചതെല്ലാം നല്ലതിന് എന്ന് സമാധാനിച്ച് ഏതെങ്കിലും ചായക്കടയില്‍ കയറി, കടുപ്പത്തില്‍ ഒരു ചായയും രണ്ട് ഉഴുന്നുവടയും കഴിച്ച് ‘വാട്ട് നെക്സ്റ്റ്?’എന്ന് ചിന്തിക്കണം. അല്ലപിന്നെ!

സ്വയം പര്യാപതു ആവുന്നതുവരെ മാതാപിതാക്കളിലെങ്കില്‍ നരക പാടാണ്. ആ യോഗം എന്തായാലും നീന്തികടന്ന നിലക്ക്, അജയന്‍ ഇനി സെന്റിയടിച്ച് ബേജാറാവേണ്ടതില്ല.

ഇപ്പറഞ്ഞവരൊക്കെയുണ്ടെങ്കിലും ‘എനിക്ക് ഞാനും ദൈവവും മാത്രം‘ എന്ന സിറ്റുവേഷന്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാവില്ല.

പോസറ്റീവ് ആറ്റിറ്റ്യൂഡ് ഉണ്ടാക്കൂ..ഫ്യൂച്ചര്‍ എങ്ങിനെ കെട്ടിപ്പെടുക്കാമെന്ന് ചിന്തിക്കൂ... അതിനായി പ്ലാന്‍ ചെയ്യൂ... പ്ലാന്‍സ് ഇമ്പ്ലിമെന്റ് ചെയ്യൂ... ഹാര്‍ഡ് വര്‍ക്ക് ചെയ്യൂ... പ്രൊബ്ലംസ് സോള്‍വ് ചെയ്യൂ...സെല്‍ഫ് കോണ്‍ഫിഡന്‍സ് നേടൂ... പുപുലിയാകൂ..!!

‘പോ അവിടന്ന്’ എന്ന പറഞ്ഞവര്‍ ചിലപ്പോള്‍ ഇങ്ങോട്ട് അന്വേഷിച്ച് വന്നേക്കാം!

എന്നും നന്മകള്‍

ps: മാണിക്യാ.. നല്ല പോസ്റ്റ്.

അഗ്രജന്‍ said...

കഥയായിട്ട് ഒരു വരിപോലും ഇതുവരെ എഴുതാത്ത ഞാന്‍ ഒരു വിമര്‍ശനം നടത്താന്‍ പാടില്ലാത്തതാണ്.
വിമര്‍ശനവും ഒരു പ്രോത്സാഹനമാണെന്ന ചിന്തയില്‍ ചിലത് കുറിക്കുന്നു.

കഥാതന്തു എന്ത് തന്നെ ആയ്ക്കോട്ടെ, വരികള്‍ ഇങ്ങിനെ വലിച്ചു നീട്ടേണ്ടതില്ലെന്ന് തോന്നുന്നു. ചെറിയ പ്രയോഗങ്ങളിലൂടെ വലിയ വരികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്..!

പ്രയോഗങ്ങളില്‍ ഒന്നുകൂടെ സ്പഷ്ടത വരുത്താവുന്നതാണ്. “..ഈറനണിഞ്ഞ പകയുടെ മിഴികളുമായി അവന്‍ മടങ്ങി..” പകയെ ഈറനണിയിപ്പിച്ച് നാണം കെടുത്താതെ... ജ്വലിപ്പിച്ചു നിറുത്തി ഒരു ‘ശിങ്ക’മാക്കി മാറ്റു..:)

Anonymous said...

നല്ല റ്റെമ്പ്ലെറ്റ്..
പെണ്ണിനെ അടച്ചാക്ഷേപിക്കുന്ന പോസ്റ്റണല്ലോ..
ചേട്ടോ..

Anonymous said...

വിശാല മനസ്കാ,
എഴുതാന്‍ മത്രമല്ല. കാര്യങ്ങള്‍ പറയാനും അറിയാം ല്ലെ. ഇഷ്ടപ്പെട്ടു ആ കമെന്റ്

Shabeer said...

vinode aale puliyanallo..
da... nee etrayum petanne adma kadha ezhuthanam..

nalla kavitham unde..athekonde ninakke nall oru bhavi njan kanunnu .ella ashamsakalum..

Anonymous said...

hello Rajamanikam,

this is absurd! I cant belive this....can be there a mother(ajayns)like this???....she is cruel to her son...

ഇത്തിരിവെട്ടം|Ithiri said...

നന്നയിട്ടുണ്ട്...കൂടുതല്‍ പ്രതീക്ഷിക്കുന്നു

കൈത്തിരി said...

അജയന്‍ ജീവിക്കട്ടെ അജയ്യനായ്‌ ജീവിക്കട്ടെ... ഒരു ജോലിക്കു പ്രാപ്തനായി അവനെ മാറ്റിയതെന്തൊ അതു മാത്രം മതി അവന്‍ ഇനിയും ജീവിക്കും എന്നുറപ്പക്കാന്‍.. അവന്‍ ജീവിക്കട്ടെ, സ്വതന്ത്രനായി, കാതലില്ലാത്ത ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാതെ... ഇനിയും എഴുതൂ, നന്നായ്‌ വരൂ...

<:| രാജമാണിക്യം|:> said...

പ്രിയ,

പണിക്കാ .. അങ്ങയുടെ നിര്‍ദ്ദേശത്തിനു നന്ദി.

ഇഞ്ചി പെണ്ണേ ഇതു നടന്ന കഥ തന്നെയാണു.. അജയന്‍ അഛനെന്ന വ്യക്തിയെ കണാന്‍ ഇഷ്ടപ്പെടാതെ.. ജീവിതയാത്ര തുടരുന്നു

ഇക്കാസ്സെ , പറഞ്ഞതു ശര്യാ.. ഈ കഥ ഇവിടെ യദൃഛികമാണു.

വിശാലേട്ടാ.. ഒരുപാടു നന്ദിയുണ്ടു ഇങ്ങനെ കമന്റിയതിനു. എന്തെല്ലാം കാര്യങ്ങളാണു .. അതില്‍ എന്തെല്ലാം ഉപദേശങ്ങളാണു.. പോസറ്റീവ് ആറ്റിറ്റ്യൂഡ് തന്നെയാണു ജീവിതത്തെ ലക്ഷ്യത്തിലെതിക്കുന്നതു

അഗ്രജന്‍ മാഷെ.. ഇനിമുതല്‍ ശക്തമാക്കാം.. നിര്‍ദ്ദേശത്തിനു നന്ദി.

മോനേ ഷബീറേ ആക്കല്ലെ മോനേ.. .

ഇത്തിരിവെട്ടത്തിനു നന്ദി.

കൈത്തിരിക്കു എന്റെ നന്ദി.. കൂടാതെ അജയന്റെ തീരുമാനങ്ങള്‍ നടക്കട്ടെ

അനോണിമസുകളെ നിങ്ങള്‍ക്കും നന്ദി.

മനുസ്മൃതി said...

മാണിക്യാ, ഇത്രയും ഊര്‍ജ്ജം ഉള്ളിലുണ്ടായിട്ടാണൊ ഇതു വരെ എഴുതാതിരുന്നത്‌........ആദ്യത്തെ കഥ തന്നെ അമ്പരപ്പിച്ചു കളഞ്ഞു......എഴുതൂ....എഴുതിത്തെളിയൂ...എല്ലാ ഭാവുകങ്ങളും.

<:| രാജമാണിക്യം|:> said...

പ്രിയ മനുസ്മൃതി,

അങ്ങയുടെ വാക്കുകള്‍ വീണ്ടും എനിക്കു എഴുതുവാനുള്ള ധൈര്യം പകരുന്നു..
അങ്ങെക്കും എന്റെ നന്ദി..

രാജമാണിക്യം

ശ്രീജിത്ത്‌ കെ said...

ഈ ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ പോസ്റ്റ് ചെയ്ത കഥ തന്നെ അല്ലേ ഇതും?

കഥ നന്നായി. ഒരു അനാഥന്റെ ദുഃഹം നമുക്കത്ര മനസ്സിലാക്കാന്‍ സാധിക്കില്ല. ഇതു പോലെ ഒരു അനാഥനെ എനിക്ക് പരിചയമുണ്ട്. എത്ര ശ്രമിച്ചിട്ടും അവനെ ബാക്കിയുള്ളവരെപ്പോലെ ആക്കാന്‍ സാധിച്ചില്ല എനിക്കും എന്റെ കൂട്ടുകാര്‍ക്കും. ആ വേദന അവര്‍ക്കൊരിക്കലും മാറില്ല. നല്ല എഴുത്ത് രാജമാണിക്യമേ.

ദില്‍ബാസുരന്‍ said...

അവളുടെ മുഖത്തു നടക്കാന്‍ പോകുന്ന നഷ്ടബൊധത്തിന്റെ ഭാവം

നഷ്ടബോധം എപ്പോഴാണ് നടക്കാന്‍ പോകാറ്? രാവിലെയോ വൈകുന്നേരമോ? എന്താണ് ആ ഭാവം? ജഗതി കാണിച്ച നവരസങ്ങളില്‍ പെടാത്ത പത്താമത്തെ ഇമോഷനാണോ? :-)

(തമാശയാണേ... ഈ വരിക്കെന്തോ കുഴപ്പമില്ലേ? ഒന്ന് കൂടി നോക്കൂ. എഴുത്ത് നന്നായിരിക്കുന്നു. ഇനിയും എഴുതൂ)

അഗ്രജന്‍ said...

"..അഗ്രജന്‍ മാഷെ.. ഇനിമുതല്‍ ശക്തമാക്കാം.. നിര്‍ദ്ദേശത്തിനു നന്ദി.."
അങ്ങനെ ഞാനും ഒരു മാഷായി.. വക്കാരി മാഷ്, കരീം മാഷ് ഒക്കെ പോലെ.. ല്ലേ..:)

SJ Nair said...

This is very good blog thanks for the com'nt in my blog
Regards

<:| രാജമാണിക്യം|:> said...
This comment has been removed by a blog administrator.
<:| രാജമാണിക്യം|:> said...
This comment has been removed by a blog administrator.
vemmans said...

നന്നായിരിക്കുണു..
ഇനിയും എഴുതൂ...
എല്ലാ ആശംസകളും നേരുന്നു

വാല്‍മീകി said...

ഇതൊരു കഥയാണോ? വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ശരിക്കും സംഭവിച്ചതാണെന്ന്.
ഇങ്ങനെ അനാഥത്വത്തിനു മുന്നില്‍ പകച്ചു നില്കേണ്ട കാര്യം ഉണ്ടോ? വിശാലേട്ടന്‍ പറഞ്ഞതുപോലെ, പോട്ടെ പുല്ല് എന്ന് പറഞ്ഞു വാട്ട് നെക്സ്റ്റ് എന്ന് ചിന്തിക്കണം. കല്ലി വല്ലി.